"വിലമതിക്കാനാവാത്ത രത്നങ്ങളാൽ സമ്പന്നമായ ഒരു ഖനിയാണ് മനുഷ്യൻ.. വിദ്യാഭ്യാസത്തിനു മാത്രമേ അതിന്‍റെ നിധികൾ വെളിപപ്പെടുത്താനും മനുഷ്യ വര്‍ഗത്തിന് അതിൽ നിന്ന് നേട്ടമുണ്ടാക്കി കൊടുക്കാനും സാധിക്കുകയുള്ളു."

ബഹാഉള്ള

മനുഷ്യന്‍റെ ശ്രേഷ്ഠതയിലുള്ള ഉറച്ച ബോധ്യത്തോടെ, മെച്ചപ്പെട്ട ഒരു സമൂഹത്തിന്‍റെ സൃഷ്ടി വ്യക്തിയിൽ അന്തര്‍ലീനമായ കഴിവുകളുടെയും ഗുണങ്ങളുടെയും ചിട്ടയായതും സ്ഥിരമായതുമായ പരിപോഷണം ആവശ്യപ്പെടുന്നുവെന്ന് ബഹായികൾ വിശ്വസിക്കുന്നു. ഓരോ വ്യക്തിയിലുമുള്ള അപാരമായ സാധ്യതകൾ സമൂഹത്തിന്‍റെ ഉന്നമനത്തിനുവേണ്ടി തയ്യാറാക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. യഥാര്‍ത്ഥ സമൃദ്ധിക്കായി സംഭാവന ചെയ്യാന്‍ വിദ്യാഭ്യാസം മനുഷ്യ അസ്തിത്വത്തിന്‍റെ ആത്മീയവും ഭൗതികവുമായ മാനങ്ങളെ അഭിസംബോധന ചെയ്യണം.

ബഹായിക ഇടപെടുന്ന സമൂഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ളത് ഒരു ജീവിതകാലം മുഴുവൻ ജനക്ഷേമത്തിനായി സേവനം ചെയ്യാനുള്ള ആത്മീയവും ബൗദ്ധികവുമായ കഴിവുകളെ ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ പരിപാടികളാണ്.

കുട്ടിക,ൾ
ഒരു വ്യക്തിയെ ആത്മീയമായി സമ്പുഷ്ടമാക്കാനുള്ള ആത്മീയ ഗുണങ്ങ ൾ, വിശ്വാസങ്ങൾ, സ്വഭാവങ്ങ,ൾ, സ്വഭാവമാതൃകകൾ എന്നിവ വികസിപ്പിക്കുന്നതിൽ കേന്ദ്രീകരിച്ച്, വ്യത്യസ്ത പശ്ചാത്തലങ്ങളിലാണ്, കുട്ടികളുടെ ആത്മീയ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്

യുവ കൗമാരക്കാർ
തങ്ങളുടെ ആത്മീയ കാഴ്ചപ്പാടും തീരുമാനങ്ങളെടുക്കാനുള്ള ധാര്‍മിക ചട്ടക്കൂടും വികസിപ്പിക്കാ ൻ സഹായകരമായ പരിപാടികളിൽ രാജ്യത്തുടനീളമുള്ള യുവ കൗമാരക്കാര്‍ സംഘങ്ങളായി പങ്കെടുക്കുന്നു. അവ ർ അവരുടെ ആശയപ്രകാശനത്തിനുള്ള കഴിവ് വികസിപ്പിക്കുകയും അവരുടെ സമൃദ്ധമായ ഊര്‍ജ്ജം അവരുടെ സമൂഹങ്ങളുടെ സേവനത്തിനായി തിരിച്ചുവിടുകയും ചെയ്യുന്നു.

യുവാക്കളും മുതിര്‍ന്നവരും
ഒരു വികേന്ദ്രീകൃത വിദ്യാഭ്യാസ പ്രക്രിയയിലൂടെ രാജ്യത്തുടനീളം ഗ്രാമങ്ങളിലും നഗരപരിസരങ്ങളിലുമുള്ള യുവാക്കളും മുതിര്‍ന്നവരും അവരുടെ സമൂഹങ്ങള്‍ക്ക് സേവനം ചെയ്യാനുള്ള ബൗദ്ധികവും ധാര്‍മികവും ആത്മീയവും പ്രായോഗികവുമായ കഴിവുകളെ വികസിപ്പിക്കുന്നു.