"ഈശ്വരവിശ്വാസത്തിന്‍റെയും മതത്തിന്‍റെയും അടിസ്ഥാന ലക്ഷ്യം മനുഷ്യവുംശത്തിന്‍റെ താല്പര്യങ്ങൾ സംരക്ഷിക്കുകയും ഐക്യം പരിപപാഷിപ്പിക്കുകയും മനുഷ്യരിൽ സ്നേഹവും സൗഹൃദവും വളർത്തുകയുമാണ്."


ബഹാഉള്ള
 
 
 
 

ലോകം മുഴുവൻ - നഗരങ്ങളിലും ഗ്രാമങ്ങളിലും പട്ടണങ്ങളിലും - ആത്മീയമായും ഭൗതികമായും സമൃദ്ധമായ സമൂഹങ്ങൾ കെട്ടിപ്പടുക്കാന്‍ ദശലക്ഷകണക്കിന്ബഹായികൾ കഠിനാധ്വാനം ചെയ്യുകയാണ്. ഒരു മെച്ചപ്പെട്ട ലോകം സൃഷ്ടിക്കാൻ കൊതിക്കുന്ന എല്ലവരുമായും കൈകോർത്തുകൊണ്ട്, ആരാധനയിലും സേവനത്തിലും കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയും പരിപാടികളിലൂടെയും ഒരു പുതിയ നാഗരികതയുടെ അടിത്തറ പാകാൻ അവർ പ്രയത്നിക്കുകയാണ്. ഏറ്റവും പ്രായം കുറഞ്ഞ ലോകമതമായ ബഹായി ധർമ്മത്തെ സംബന്ധിച്ചിടത്തോളം ഈ പരിശ്രമങ്ങൾ ഒരു വിശാലമായ ആഗോള സംരംഭത്തിന്‍റെ ഭാഗമാണ്. മനുഷ്യവംശത്തിന്‍റെ ആത്മീയവും ഭൗതികവുമായ ഏകീകരണമാണ് അവയുടെ അത്യുത്തമമായ ഉദ്ദേശ്യം.

ഇന്ത്യയിലെ ബഹായികള്‍ സങ്കല്‍പ്പിക്കാവുന്ന എല്ലാ പശ്ചാത്തലങ്ങളിൽ നിന്നും വന്നവരാണ് - അന്തമാനിലെ വനങ്ങളി ൽ നിന്നു മുതൽമുംബൈ മഹാനഗരത്തിൽ നിന്നുമുള്ളവർവരെ, തമി ഴ്നാട്ടിലെ തീരപ്രദേശത്തു നിന്നും സിക്കിമിലെ പർവ്വതനിരകളിൽ വരെയുള്ളവര്‍. അവരുടെ വീടുക ൾ കൂട്ടായ ആരാധനയ്ക്കുള്ള ഒത്തുചേരലിനും, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിർന്നവരുടെയും ആത്മീയ വിദ്യാഭ്യാസത്തിനുള്ള ക്ലാസ്സുകൾക്കും തുറന്നുകൊടുക്കുന്നതിലൂടെ ഐക്യത്താലും നീതിയാലും ഭക്തിയാലും വിശേഷിക്കപ്പെട്ട സാമൂഹിക ജീവിതത്തിന്‍റെ ഒരു മാതൃക പൊതുനന്മയ്ക്കുവേണ്ടി നെയ്തെടുക്കാൻ വിഭിന്ന പശ്ചാത്തലങ്ങളിൽ അവരുടെ പ്രദേശവാസികളുമായി അവര്‍ സഹപ്രവർത്തനം നടത്തുകയാണ്.

വിശാലവും പൗരാണികവും വൈവിധ്യ പൂര്‍ണ്ണവുമായ ഇന്ത്യ ഒരു രാഷ്ട്രമെന്ന നിലയിൽ ഇരുപത്തിഒന്നാംനൂറ്റാണ്ടിൽ പ്രതാപത്തോടെ സഞ്ചരിക്കുമ്പോ ൾ, അതിന്‍റെ മുന്നിൽ പുതിയ ചക്രവാളങ്ങൾ തുറക്കപ്പെടുകയാണ്. ഈ ഭാവികാലം കൊണ്ടുവരുന്ന അവസരങ്ങളും വെല്ലുവിളികളും, വ്യക്തികളും സ്ഥാപനങ്ങളും സമൂഹങ്ങളും സങ്കീർണവും വലിയതോതിൽ പരസ്പരബന്ധിതവുമായ ലോകത്തേക്ക് ഉന്നതി പ്രാപിക്കാനുള്ള ആത്മീയ പക്വതയുടെയും ബൗദ്ധിക ശേഷിയുടെയും പുതിയ തലങ്ങൾ ആവശ്യപ്പെടുന്നു.

നീതിയിലും ഏകതയിലും അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ ആവശ്യമായ ആത്മീയ ഉ ൾകാഴ്ചകളും ശാസ്ത്രീയവീക്ഷണവുംകൊണ്ട് രാജ്യത്തെ ജനസാമാന്യത്തെ സജ്ജമാക്കാനുള്ള കഴിവുകൾ നേടാനും അനുഭവം ആർജ്ജിക്കാനുമുള്ള പ്രക്രിയകളോട് ഇന്ത്യയിലെ ബഹായി സമൂഹം അഗാധമായി പ്രതിജ്ഞാബദ്ധമാണ്.

Home -ml

മതം പുതുക്കപ്പെട്ടു

ചരിത്രത്തിലുടനീളം, ദൈവിക ദൂതന്മാരുടെ ഒരു പരമ്പരയിലൂടെ ദൈവം തന്നെത്തന്നെ മനുഷ്യരാശിക്കു വെളിപ്പെടുത്തി. നമ്മുടെ ആധുനിക യുഗത്തിനായി ആത്മീയവും സാമൂഹികവുമായ പ്രബോധനങ്ങൾ കൊണ്ടുവന്ന ഈ സന്ദേശവാഹകരിൽ ഏറ്റവും പുതിയ ആളാണ് ബഹാഉള്ള .


കൂടുതല് വായിക്കുക...
Home -ml

സമൂഹ നിര്‍മാണം

ഇന്ത്യയിലുടനീളം, എല്ലാ പശ്ചാത്തലങ്ങളിൽ നിന്നും വ്യത്യസ്ത ക്രമീകരണങ്ങളിൽ നിന്നുമുള്ള വ്യക്തികൾ ആത്മീയമായും ഭൗതികമായും സമൃദ്ധമായ സമൂഹങ്ങളുടെ അടിത്തറയിടുകയാണ്. ആരാധനയുടെയും സേവനത്തി ന്‍റെയും അച്ചുതണ്ടിനെ ചുറ്റിപ്പറ്റിയുള്ള പ്രവർത്തനങ്ങളിലൂടെ പൊതുനന്മയ്ക്കായി അവർ പരിശ്രമിക്കുന്നു.


കൂടുതല് വായിക്കുക...
Home -ml

ബഹായി ആരാധനാലയം

സമുദായ ജീവിതത്തിന്‍റെ പരസ്പരബന്ധിതമായ രണ്ട് വശങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നു - ആരാധനയും സേവനവും. ആരാധനാലയം മതത്തിന്‍റെഏകത്വത്തെയും ദൈവദൂതന്മാരുടെയും അവതാരങ്ങളുടെയും പ്രബോധനങ്ങളെല്ലാം ആത്യന്തികമായി ഒരു യാഥാർത്ഥ്യത്തിലേക്കുള്ള വാതിലുകളാണെന്ന ആശയത്തെ പ്രതീകപ്പെടുത്തുന്നു.


കൂടുതല് വായിക്കുക...