“ സർവ്വ മഹത്വത്തിന്‍റെ ഇളം തെന്നൽ എനിക്ക് മുകളിലൂടെ വീശുകയും ഉണ്ടായിട്ടുള്ള എല്ലാ അറിവും എന്നെ പഠിപ്പിക്കുകയും ചെയ്തപ്പോൾ എല്ലാവരെയും പോലെ എന്‍റെ ശയ്യയിൽ ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യൻ മാത്രമായിരുന്നു ഞാൻ. ഈ കാര്യം സർവ്വശക്തനും സർവ്വജ്ഞനുമായവനിൽ നിന്നുള്ളതാണ് എന്നിൽ നിന്നുള്ളതല്ല അവന്റെ സമർഥമായ വിളി എന്നിൽ എത്തുകയും എല്ലാ ജനങ്ങളുടെയും ഇടയിൽ അവന്റെ സ്തുതി സംസാരിക്കാൻ എന്നെ കാരണമാക്കുകയും ചെയ്തു.. ”


ബഹാഉള്ള

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തിൽ മാനവികതയുടെ ജീവിതത്തിൽ ഒരു പുതിയ ഉണർവിന്‍റെ കാലമായിരുന്നു. യൂറോപ്പിലുടനീളം, ലാറ്റിൻ അമേരിക്ക, ചൈന, ഇന്ത്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഒന്നിനു പുറകെ ഒന്നായി അടിച്ചമർത്തുന്ന രാഷ്ട്രീയ സാമൂഹിക വ്യവസ്ഥകളെ അട്ടിമറിക്കാൻ ജനങ്ങൾ ഉയർന്നു. നിഷ്ക്രിയത്വത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഒരു നീണ്ട രാത്രിയിൽ നിന്ന് മനുഷ്യബോധം ഉണർത്തുന്നതായി തോന്നി.

നീതി, സമത്വം, മനുഷ്യന്‍റെ കുലീനത എന്നിവ അടിസ്ഥാനമാക്കി സമൂഹത്തിന് ഒരു പുതിയ ദർശനം ലഭിക്കണമെന്ന് എല്ലായിടത്തും ആഗ്രഹമുണ്ടായിരുന്നു. ഒരു വലിയ യുഗത്തിന്‍റെ ഉദയം അടുത്തിരിക്കുന്നു എന്ന ബോധം അക്കാലത്തെ കവികളുടെ വാക്കുകളിൽ പതിഞ്ഞു. രവീന്ദ്രനാഥ ടാഗോർ എഴുതിയതുപോലെ, “എല്ലാ മനുഷ്യരുടെയും ആത്മീയ ഐക്യത്തിൽ മനുഷ്യൻ തന്‍റെ ആത്മാവിനെ കണ്ടെത്തുന്ന ഒരു പുതിയ യുഗത്തിന്‍റെ ഈ ഉഷസ്സിനായി തന്നെയും ചുറ്റുപാടുകളെയും ഒരുക്കാൻ ഈ കാലഘട്ടത്തിലെ ഓരോ വ്യക്തിക്കും ആഹ്വാനം ലഭിച്ചു കഴിഞ്ഞു.”

അത്തരമൊരു സമയത്ത്, ലോകത്തിന്‍റെ ഭൂരിഭാഗവും അറിയാത്ത, ദൈവത്തിൽ നിന്നുള്ള ഒരു പുതിയ സന്ദേശത്തിന്‍റെ സൂര്യ ൻ ബഹാഉള്ളയുടെ രൂപത്തോടെ മനുഷ്യരാശിയുടെ പക്വതയ്ക്കുവേണ്ടി ഇറാനിൽ ഉദിച്ചു, ദൈവം ഒന്നാണെന്നും എല്ലാ മതങ്ങളും ഒരേ ദൈവത്തിൽ നിന്നാണെന്നും സാരാംശത്തിൽ ഒന്നാണെന്നും മനുഷ്യവംശത്തിന്‍റെ ഏകീകരണത്തിനുള്ള സമയം സമാഗതമായി എന്നും ബഹാഉള്ള പഠിപ്പിച്ചു.

മറ്റ്മഹത്തായ മതങ്ങളുടെ സ്ഥാപകരുടെ ഭൗമിക ജീവിതത്തെ വേർതിരിക്കുന്ന അതേ അതിശയകരമായ ഗുണങ്ങളാണ്ബ ഹാഉള്ളയുടെ ജീവിതത്തിന്റെ സവിശേഷത. 1817 ൽ ഇറാനിൽ ഒരുധനികനായ കുലീനന്റെ കുടുംബത്തിൽ ജനിച്ചു, ബാല്യകാലം മുതൽ തന്നെ ബഹാഉള്ള അസാധാരണമായ ജ്ഞാനം പ്രകടിപ്പിച്ചു, ഒപ്പം അദ്ദേഹത്തിന്റെ ദയ, ഔദാര്യം, നീതി എന്നീ ഗുണങ്ങൾ അതുല്യമായിരുന്നു. പിതാവിന്റെ മരണശേഷം, രാജാവി ന്റെ കൊട്ടാരത്തിൽ അദ്ദേഹത്തിന് ഒരു ഉന്നത സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടു, അത് അദ്ദേഹം മാന്യമായി നിരസിച്ചു, പകരം അടിച്ചമർത്തപ്പെട്ടവരെയും രോഗികളെയും ദരിദ്രരെയും സഹായിക്കാനായി തന്റെ സമയം നീക്കിവയ്ക്കാൻ അദ്ദേഹംആഗ്രഹിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ഒരു പുതിയ മതത്തിന്‍റെ സ്ഥാപകനായി ബഹാഉള്ളതന്‍റെ ദൗത്യം പ്രഖ്യാപിച്ചപ്പോൾ, അദ്ദേഹത്തിന്‍റെ പ്രബോധനങ്ങൾ അവർ അനാവരണം ചെയ്ത ആധുനികതയുടെ കാഴ്ചപ്പാടിൽ വിപ്ലവകരമായിരുന്നു. അദ്ദേഹത്തിന്‍റെ കേന്ദ്ര തത്വത്തോട് - മനുഷ്യരാശിയുടെ ഐക്യം സാക്ഷാത്കരിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു -സാമൂഹിക നിയമങ്ങളായ സ്ത്രീകളുടെയും പുരുഷന്മാരുടെയും തുല്യത, ശാസ്ത്രവും മതവും തമ്മിലുള്ള ഐക്യം, സ്വതന്ത്രമായ അന്വേഷണത്തിന്‍റെ ആവശ്യകത, എല്ലാത്തരം മുൻവിധികളും ഉപേക്ഷിക്കൽ, സാർവത്രിക വിദ്യാഭ്യാസം എന്നിവയാൽ അനുബന്ധപ്പെട്ടിരിക്കുന്നു.

അദ്ദേഹത്തിന്‍റെ പ്രബോധനങ്ങൾ മധ്യകാല മാനസികാവസ്ഥയിൽ ഊന്നിയ മനസ്സുകളെ പ്രകോപിപ്പിക്കുകയും അക്കാലത്തെ സഭാ-രാഷ്ട്രീയ യാഥാസ്ഥിതികതയുടെ എതിർപ്പ് ഉയര്‍ത്തുകയും ചെയ്തു. ഇറാനിലെ ഷിയാ പുരോഹിതന്മാരും അക്കാലത്തെ ഏറ്റവും ശക്തമായ രണ്ട് രജസദസ്സുകളും- ഇറാൻ രാജാവും ഓട്ടോമൻ സാമ്രാജ്യവും അവന്റെ സ്വാധീനം കെടുത്തിക്കളയാൻ അവരുടെ കഴിവിന്റെ പരമാവധി ചെയ്തു. ബഹാഉള്ളയുടെ ധനം മുഴുവൻ അപഹരിക്കപ്പെട്ടു, പീഡിപ്പിക്കപ്പെട്ടു, മർദ്ദനത്തിന് വിധേയനയായി, ചങ്ങലകളാൽ ബന്ധനസ്ഥനാക്കി, അവസാനം1892 ൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ശിക്ഷാ കോളനിയായ അക്രെയിൽ (ഇന്നത്തെ ഇസ്രായേലിലെ അക്ക) വച്ച് ദിവംഗതനാകുന്നതിന് മുമ്പ് നാലു തവണ ഒരു രാജ്യത്തിൽ നിന്നും അടുത്ത രാജ്യത്തിലേക്ക് നാടുകടത്തപ്പെട്ടു.

ഭയാനകമായ കഷ്ടപ്പാടുകൾ ഉണ്ടായിരുന്നിട്ടും, ബഹാഉള്ളതന്‍റെ ദൗത്യം തുടർന്നു, മനുഷ്യരാശിയുടെ മാർഗ്ഗനിർദ്ദേശത്തിനായി നൂറിലധികം പുണ്യഗ്രന്ഥങ്ങൾ വെളിപ്പെടുത്തി. മനുഷ്യവർഗത്തിന് ഉയരാൻ കഴിയുന്ന കുലീനതയിൽ അദ്ദേഹത്തിന് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു, വേദനയോ ത്യാഗമോ ഒന്നുംതന്നെ ആപരിവർത്തനത്തിന്‍റെ വിത്തുകൾ വിതയ്ക്കുന്നതിൽ നിന്ന് അവനെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. അത് മനുഷ്യരാശിയുടെ യഥാർത്ഥ ലക്ഷ്യം കൈവരിക്കാൻ അനുവദിക്കും. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത്, ശത്രുക്കളുടെ എതിർപ്പിനെ അവഗണിച്ച് ബഹാഉള്ളയുടെ യുടെസ്വാധീനം വർദ്ധിച്ചു. ബഹാള്ളയെ നാടുകടത്തപ്പെട്ട ഇടങ്ങളിലെല്ലാം ആയിരക്കണക്കിന് ആളുകൾ അവന്‍റെ പ്രബോധനങ്ങളിലേക്കും അദ്ദേഹത്തിന്‍റെ വ്യക്തി പ്രഭാവം, ശക്തി, സ്നേഹം എന്നിവയിലൂടെ അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഇന്ന് അദ്ദേഹത്തിന്‍റെ വിശ്വാസം ലോകത്തിന്‍റെ എല്ലാകോണുകളിലേക്കും വ്യാപിച്ചു, ആറ് ദശലക്ഷത്തിലധികം അനുയായികളും ദശലക്ഷകണക്കിന് മറ്റുള്ളവരും അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നിന്നും വാക്കുകളിൽ നിന്നും ഒരു ഏകീകൃത ലോകം കെട്ടിപ്പടുക്കുന്നതിന് പ്രചോദനം ഉൾക്കൊള്ളുന്നു.

കേംബ്രിഡ്ജ് ഓറിയന്‍റെലിസ്റ്റ് എഡ്വേർഡ് ഗ്രാൻവില്ലെ ബ്രൗൺ, ബഹാഉള്ള സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിന് തൊട്ട്മുന്‍പ് കണ്ടുമുട്ടി ഹൃദയസ്പര്‍ശിയായ ഈ വിവരണം ഭാവി തലമുറയ്ക്ക് ആയി അദ്ദേഹം എഴുതി വച്ചു: “ഞാന്‍ കണ്ട ആ മുഖം എനിക്ക് ഒരിക്കലും മറക്കാനാവില്ല. എനിക്ക് വിവരിക്കാനും കഴിയില്ല. “ തുളച്ചുകയറുന്ന ആ കണ്ണുകൾ ഒരാളുടെ ആത്മാവ് വായിക്കുന്നതായി തോന്നി; ശക്തിയും അധികാരവും ആ വിശാലമായ നെറ്റിത്തടത്തിൽ കണ്ടു… ഞാൻ ആരുടെ സാന്നിധ്യത്തിൽ നിന്നു എന്ന് ചോദിക്കേണ്ട ആവശ്യമില്ല, രജാക്കന്മാര്‍ അസൂയപ്പെടുന്ന ചക്രവര്‍ത്തിമാർ വെറുതെനെടുവീര്‍പ്പ് ഇട്ടേക്കാവുന്ന ഭക്തിയുടെയും സ്നേഹത്തിന്‍റെയും പ്രതീകമായ ഒരാളുടെ മുമ്പിൽ ഞാൻ നമ്രശിരസ്കനായി നിന്നു! ”

Exploring this topic:

The Life of Bahá’u’lláh

The Early Bahá’í Community

The Shrine of Bahá’u’lláh

Quotations

Articles and Resources