“അസ്തിത്വത്തിന്‍റെ ലോകത്ത് പ്രാര്‍ത്ഥനയേക്കാൾ മധുരതരമായി മറ്റൊന്നില്ല. മനുഷ്യന്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരവസ്ഥയിൽ ജീവിക്കണം. ഏറ്റവും അനുഗൃഹീതമായ അവസ്ഥ, പ്രാര്‍ത്ഥനയുടെയും വിനീതാപേക്ഷയുടെയും അവസ്ഥയാണ്. പ്രാര്‍ത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. ഏറ്റവും വലിയ സഫലത അല്ലെങ്കിൽ ഏറ്റവും മധുരതരമായ പ്രാപ്യം ദൈവവുമായുള്ള സംഭാഷണമല്ലാതെ മറ്റൊന്നുമല്ല”.


അബ്ദുള്‍ ബഹ

ഇന്ത്യയിലുടനീളം ഗ്രാമങ്ങളും സമീപസ്ഥലങ്ങളും കൂട്ടായ ആരാധനയ്ക്കുവേണ്ടിയുള്ള ഒത്തുചേരലിന്‍റെ ഒരു പുഷ്പോദ്ഗമനത്തിന് സാക്ഷ്യം വഹിക്കുകയാണ്. ആയിരകണക്കിന് ആത്മാവുകള്‍ ഭിന്നങ്ങളായ പശ്ചാത്തലങ്ങളിൽ വീടുകളിൽ മാസത്തിലൊരിക്കൽ, ആഴ്ചയിലൊരു ദിവസം, അല്ലെങ്കിൽ നിത്യേന പ്രാര്‍ത്ഥനകൾ പങ്കിടാനും, വിശുദ്ധ ലിഖിതങ്ങളിൽ നിന്നുള്ള ഭാഗങ്ങള്‍ വായിക്കാനും, അവരുടെ ജീവിതത്തിൽ അവയുടെ സാംഗത്വത്തെപ്പറ്റി കൂടിയാലോചിക്കാനും ഒത്തുചേരുന്നു. വ്യത്യസ്ത പ്രായങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ള സുഹൃത്തുക്കളുടെ ഇത്തരം ചെറിയ കൂടിച്ചേരലുകള്‍ അതിൽ ബന്ധപ്പെടുന്ന വ്യക്തികളുടെയും ആ പ്രദേശത്തെ സമൂഹത്തിന്‍റെയും ആത്മീയ ജീവിതം സമ്പുഷ്ടമാക്കാനും സ്നേഹത്തിന്‍റെ ആത്മീയ കെട്ടുപാടുകൾ തുന്നിച്ചേര്‍ക്കാനും സഹായകരമാവുന്നു.

എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ജനങ്ങൾ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ഒത്തുചേരുന്ന ക്ഷേത്രങ്ങൾ ബഹായി സമൂഹത്തിന് ഉണ്ടെങ്കിലും (താമര ക്ഷേത്രം എന്നറിയപ്പെടുന്ന ഡല്‍ഹിയിലെ ബഹായി ആരാധനാലയം അതിന്‍റെ മികച്ച ഉദാഹരണം) ദൈവത്തെ സ്മരിക്കാൻ ജനങ്ങൾ ഒത്തുചേരുന്ന ഏതു സ്ഥലവും അനുഗൃഹീതമാണെന്നും ഒരു ക്ഷേത്രം പോലെയാണെന്നും ബഹായിക ൾ വിശ്വസിക്കുന്നു. ബഹായി ധര്‍മ്മത്തിൽ പുരോഹിതരോ പൂജാരിമാരോ ഇല്ലാത്തതിനാൽ, തന്‍റെ സമൂഹത്തിന്‍റെ ആത്മീയ സമൃദ്ധിയിൽ ഒരു കഥാപാത്രമായിപ്രവര്‍ത്തിക്കാനുള്ള ചുമതല ഓരോ വിശ്വാസിയിലും നിക്ഷിപ്തമാണ്. ഈ ചുമതല നിര്‍വ്വഹിക്കാൻ വ്യക്തികളും കുടുംബങ്ങളും ചെയ്യുന്ന ഒരു വഴി ഉപാസനാ യോഗങ്ങള്‍ക്ക് ആതിഥ്യം വഹിക്കുക എന്നതാണ്.

Scroll Up