“സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സമസ്തവും നിനക്കായി ഞാ ൻ വിട്ടുതന്നിരിക്കുന്നു, മനുഷ്യഹൃദയമൊഴികെ. അതിനെ ഞാൻ എന്‍റെ സൗന്ദര്യത്തിന്‍റെയും തേജസ്സിന്‍റെയും ആസ്ഥാനമാക്കിയിരിക്കുന്നു."



ബഹാഉള്ള

കാലം കടന്നു പോകുന്തോറും കൂടുതൽ കൂടുതൽ ആളുകൾ, ബഹാഉള്ളയുടെ പ്രബോധനങ്ങളിൽ ഒരു മെച്ചപ്പെട്ട ലോകത്തിനുവേണ്ടിയുള്ള മതിപ്പുളവാക്കുന്ന ദര്‍ശനവും, ആ തത്വങ്ങളിൽ അതിന്‍റെ സാക്ഷാത്ക്കാരം ലക്ഷ്യമാക്കിയുള്ള പരിശ്രമങ്ങളെ നയിക്കുന്ന അഗാധമായ ഉള്‍ക്കാഴ്ചകളുടെ ഉറവിടവും കാണുകയാണ്. പലരും, അതിലും കൂടുതലായി പോകാൻ തീരുമാനിക്കുകയും ബഹായി ധര്‍മ്മത്തെ ഒരു മതമെന്ന നിലയിൽ പരിശോധിക്കുകയും ചെയ്യുന്നു. അങ്ങിനെ ചെയ്യുമ്പോൾ, അവർ അതിന്‍റെ മനുഷ്യപ്രകൃതവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വിശദീകരണം, ദൈവം മനുഷ്യരാശിയെ നയിക്കുന്ന രീതിയെ പറ്റിയുള്ള അതിന്‍റെ വിവരണം, അസ്തിത്വത്തിന്‍റെ ഈ ലോകത്തിലെ ജീവിത ലക്ഷ്യത്തെപ്പറ്റിയും മരണനാന്തര ജീവിതത്തിന്‍റെ പക്രൃതത്തെപ്പറ്റിയുമുള്ള അതിന്‍റെ പ്രസ്താവനകൾ, വ്യക്തിപരവും കൂട്ടായതുമായ ഉപാസന ജീവിതവുമായി ബന്ധപ്പെട്ടുള്ള അതിന്‍റെ സന്മാര്‍ഗ്ഗ പ്രമാണങ്ങൾ എന്നിവ പര്യവേഷണം ചെയ്യുന്നു. തീര്‍ച്ചയായും, അതുകൂടാതെ, അവർ അതിന്‍റെ വിശുദ്ധ ഗ്രന്ഥങ്ങളും നിയമങ്ങളുമായും അതിന്‍റെ ഭരണസംവിധാനത്തെ നയിക്കുന്ന തത്വങ്ങളും ചട്ടങ്ങളുമായും സ്വയം പരിചിതമാവുകയും ചെയ്യുന്നു. ഇവയും അതുപോലെയുള്ള മറ്റു ഘടകങ്ങളും സ്വീകരിക്കുകവഴി ബഹാഉള്ളയുടെ പ്രബോധനങ്ങൾ യാഥാര്‍ത്ഥ്യത്തിലേക്ക് പരിഭാഷപ്പെടുത്താൻ സമര്‍പ്പിതമായ ഊര്‍ജ്ജസ്വലമായ സമൂഹ ജീവിതത്തിൽ പങ്കെടുക്കാനുള്ള വഴി അവരുടെ മുന്നിൽ തുറക്കുന്നു. ബഹായികൾ അവരുടെ മതപരമായ വിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നത് സ്വാഭാവികമാണ്. ഏതെങ്കിലും വ്യക്തിക്ക് അവന്‍റെയോ അവളുടെയോ ഹൃദയത്തിൽ വിശ്വാസത്തിന്‍റെ അഗ്നിസ്ഫുലിംഗം അനുഭവവേദ്യമാവുകയാണെങ്കിൽ, ബഹായി സമൂഹത്തിലെ സജീവ അഗംമാവാനും അതിന്‍റെ തുടര്‍ച്ചയായ വളര്‍ച്ചയ്ക്കും ചലനാത്മകതയ്ക്കും സംഭാവന അര്‍പ്പിക്കാനും അവനെയോ അവളെയോ സ്വാഗതം ചെയ്യുന്നു; വാസ്തവത്തിൽ ക്ഷണിക്കുകയാണ് ചെയ്യുന്നത്. എങ്കിലും,’മതം മാറ്റം’ തുടങ്ങിയ വാക്കുകളെപ്പറ്റിയുള്ള സാമാന്യ സങ്കല്‍പം ഈ പ്രക്രിയയ്ക്ക് ബാധകമാവുന്നില്ല. ബഹായി ധര്‍മ്മത്തിൽ മതപരിവര്‍ത്തനം നിരോധിച്ചിരിക്കുന്നു.

ഇതിന്‍റെ വെളിച്ചത്തിൽ, ഒരു ബഹായി തന്‍റെ വിശ്വാസം മറ്റൊരാളുമായി പങ്കിടുമ്പോ ൾ ആ പ്രവര്‍ത്തനം ഒരു പ്രത്യേക ആശയം ബോധ്യപ്പെടുത്താനോ മറ്റൊരു രീതിയിൽ തെളിയിക്കാനോ അല്ല. അസ്ഥിത്വത്തിന്‍റെ മൗലികമായ കാര്യങ്ങളെക്കുറിച്ചുള്ള അര്‍ത്ഥപൂര്‍ണമായ സംഭാഷണത്തിൽ ഇടപെടാനും, സത്യം തേടാനും, തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തിന്‍റെ ആവിഷ്കരണമാണത്. 'നിങ്ങള്‍ ഒരു പ്രത്യേക സത്യം തിരിച്ചറിയുകയാണെങ്കിൽ’, ബഹാഉള്ള പറഞ്ഞു, “നിങ്ങളുടെ കൈവശം ഒരു രത്നം ഉണ്ടെങ്കിൽ,അവ മറ്റുള്ളവര്‍ക്ക് നിഷേധിക്കപ്പെട്ടതാണെങ്കിൽ, പരമമായ ഭക്തിയുടെയും സൗമനസ്യത്തിന്‍റെയും ഭാഷയിൽ അവ അവരുമായി പങ്കിടുക. അത് സ്വീകരിക്കപ്പെടുകയാണെങ്കിൽ, അത് അതിന്‍റെ ഊദ്ദേശ്യം സാക്ഷാത്കരിക്കുകയാണെങ്കിൽ, നിങ്ങളുടെ ലക്ഷ്യം നേടിക്കഴിഞ്ഞു. ആരെങ്കിലും അത് നിരാകരിക്കുകയാണെങ്കിൽ, അയാളെ തനിയെ വിടുക. എന്നിട്ട്, അയാളെ നയിക്കാന്‍ ദൈവത്തോട് യാചിക്കുക.”

എങ്കിലും, ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കാൻ വിശ്വാസത്തിന്‍റെ ആശയപ്രകാശനം മാത്രം മതിയാവില്ല. കേന്ദ്രീകൃത പ്രവര്‍ത്തനവും ആവശ്യമാണ്. ബഹാഉള്ള എഴുതി: “എഴുതപ്പെട്ടത് യാഥാര്‍ത്ഥ്യത്തിലേക്കും പ്രവര്‍ത്തിയിലേക്കും പരിഭാഷപ്പെടുത്തുവാൻ ഉദ്യമിക്കുകയെന്നത് ഉള്‍ക്കാഴ്ചയും ധാരണയുമുള്ള ഓരോ മനുഷ്യന്‍റെയും അവശ്യകര്‍ത്തവ്യമാണ്”.