"ഈ വിശുദ്ധാവതാരങ്ങൾ ലോകത്ത് വസന്തകാലം വരുന്നതുപോലെയാണ്.... എന്തുകൊണ്ടെന്നാൽ, ഓരോ വസന്തവും ഒരു പുതിയ സൃഷ്ടിയുടെ സമയമാണ്”.അബ്ദുള്‍ ബഹാ

ദൈവം രണ്ടു ദിവ്യസന്ദേശവാഹകരെ - ബാബിനെയും ബഹാഉള്ളയേയും - ഏല്‍പിച്ച ദൗത്യത്തോടെയാണ് ബഹായി ധര്‍മ്മം തുടങ്ങിയത്. തന്‍റെ വിയോഗത്തിനുശേഷം മാര്‍ഗനിര്‍ദേശത്തിന്‍റെ തുടര്‍ച്ച ഉറപ്പുവരുത്തിക്കൊണ്ട് ബഹാഉള്ള നല്‍കിയ വ്യക്തമായ നിര്‍ദ്ദേശങ്ങളിൽ നിന്നാണ് അവർസ്ഥാപിച്ച ധര്‍മ്മത്തിലെ വ്യതിരിക്തമായ ഐക്യം ഇന്ന് ഉയര്‍ന്ന് വരുന്നത്. ഉടമ്പടി എന്ന് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഈ പിന്തുടര്‍ച്ചാക്രമം ബഹാഉള്ളയിൽ നിന്നും അദ്ദേഹത്തിന്‍റെ മകന്‍ അബ്ദുൾ ബഹായിലേക്കും, പിന്നീട് അബ്ദുൾ ബഹായില്‍നിന്ന് അദ്ദേഹത്തിന്‍റെ പൗത്രൻ ഷോഘി എഫണ്ടിയിലേക്കും, തുടര്‍ന്ന് ബഹാഉള്ളയാൽ കല്‍പിതമായ വിശ്വനീതി പീഠത്തിലേക്കും നീണ്ടു. ഒരു ബഹായി ബാബിന്‍റെയും ബഹാഉള്ളയുടെയും ഈ നിയമിതരായ പിന്‍ഗാമികളുടെയും ദൈവിക ആധികാരികത അംഗീകരിക്കുന്നു.

ബാബ്
ബാബ് ബഹായി ധര്‍മ്മത്തിന്‍റെ അഗ്രഗാമിയാണ്. മനുഷ്യരാശിയുടെ ആത്മീയ ജീവിതം പരിവര്‍ത്തനം ചെയ്യാൻ വിധിക്കപ്പെട്ട ഒരു സന്ദേശത്തിന്‍റെ വാഹകനാണ് താനെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സമാധാനത്തിന്‍റെയും നീതിയുടെയും യുഗത്തിൽ പ്രവേശിക്കുന്ന, തന്നെക്കാളും മഹാനായ, ദൈവത്തില്‍നിന്നുള്ള രണ്ടാമത്തെ സന്ദേശവഹാകന് വഴിയൊരുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ദൗത്യലക്ഷ്യം

ബഹാഉള്ള
ബാബും കഴിഞ്ഞകാലത്തെ എല്ലാദൈവിക സന്ദേശവാഹകരും മുൻകൂട്ടിപറഞ്ഞ വാഗ്ദത്ത പുരുഷനാണ്ബഹാഉള്ള “ദൈവതേജസ്”. ബഹാഉള്ള മനുഷ്യരാശിക്ക് ദൈവത്തിൽ നിന്നുള്ള ഒരു പുതിയ വെളിപാട് നല്‍കി. അവന്‍റെതൂലികയിൽ നിന്നും ആയിരകണക്കിന് വചനങ്ങളും സന്ദേശങ്ങളും ഗ്രന്ഥങ്ങളും~ ഒഴുകി. മനുഷ്യ ജീവിതത്തിന്‍റെ ആത്മീയവും ഭൗതികവുമായ മാനങ്ങൾ കണക്കിലെടുത്ത് ഒരു ആഗോള സംസ്കാരത്തിന്‍റെ വികസനത്തിനാവശ്യമായ ഒരുചട്ടക്കൂടിന്‍റെ രേഖാരൂപം അവൻ അവന്‍റെ ലിഖിതങ്ങളിലൂടെ നൽകി ഇതിനുവേണ്ടി, അദ്ദേഹം നാല്പതുവര്‍ഷം തടവറയിൽ കഴിഞ്ഞു, പീഡനത്തിന് വിധേയനായി, നാടുകടത്തപ്പെട്ടവനായി.

അബ്ദുള്‍ ബഹ
ബഹാഉള്ള, അദ്ദേഹത്തിന്‍റെ വില്‍പത്രത്തിൽ, തന്‍റെ സീമന്തപുത്രനായ അബ്ദുള്‍ബഹായെ അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളുടെ ആധികാരിക വ്യാഖ്യാതാവും ധര്‍മ്മത്തിന്‍റെ തലവനുമായി നിയോഗിച്ചു. കിഴക്കും പടിഞ്ഞാറും ഉടനീളം അബ്ദുൾ ബഹാ സമാധാനത്തിന്‍റെ അംബാസഡര്‍യായും അനിതരസാധാരണമായ മനുഷ്യനായും ഒരു പുതിയ ധര്‍മ്മത്തിന്‍റെ മുഖ്യ കൈകാര്യകര്‍ത്താവായും അറിയപ്പെട്ടു.

ഷോഗി എഫെൻഡി
അബ്ദുള്‍ ബഹായുടെ ഏറ്റവും മൂത്ത പൗത്രനാണ് ബഹായി ധര്‍മ്മത്തിന്‍റെ സംരക്ഷകനായി അബ്ദുള്‍ ബഹായാൽ നിയമിതനായ ഷോഘി എഫണ്ടി. ബഹായി സമൂഹം, മുഴുവന്‍ മനുഷ്യവംശത്തിന്‍റെയും വൈവിധ്യം പ്രതിഫലിപ്പിക്കുന്നവിധം വര്‍ധിച്ച തോതിൽ വളരുന്നതിനനുസരിച്ച്, ചിട്ടയോടെ അതിന്‍റെ വികാസം പരിപോഷിപ്പിക്കാനും ധാരണ ബലപ്പെടുത്താനും ഐക്യം ശക്തിപ്പെടുത്താനും അദ്ദേഹം 36 വര്‍ഷങ്ങ ൾ ചെലവഴിച്ചു.

വിശ്വനീതി പീഠം
ബഹായി ധര്‍മ്മത്തിന്‍റെ ലോകവ്യാപകമായ വികസനത്തെ ഇന്നു നയിക്കുന്നത് വിശ്വനീതി പീഠമാണ്.അവന്‍റെ നിയമഗ്രന്ഥത്തിൽ, ബഹാഉള്ള മനുഷ്യരാശിയുടെ ക്ഷേമത്തിൽ ഗുണപരമായ സ്വാധീനം ചെലുത്താനും, വിദ്യാഭ്യാസവും സമാധാനവും ആഗോളസമൃദ്ധിയും പരിപോഷിപ്പിക്കാനും മനുഷ്യന്‍റെ മാഹാത്മ്യവും മതത്തിന്‍റെ പദവിയും സംരക്ഷിക്കാനും വിശ്വനീതി പീഠത്തോട് നിര്‍ദ്ദേശിച്ചു.

Scroll Up