bahai india banner community building

സമൂഹ നിര്‍മാണം

“ഭൗതിക സംസ്കാരം മനുഷ്യലോകത്തിന്‍റെ പുരോഗതിക്കുള്ള ഉപാധികളിൽ ഒന്നാണെങ്കിലും, അത് ദൈവിക സംസ്കാരവുമായി കൂട്ടിച്ചേര്‍ക്കപ്പെടുന്നതുവരെ ഉദ്ദേശിച്ച ഫലം - അതായത് മനുഷ്യരാശിയുടെ ക്ഷേമം - കരഗതമാവുകയില്ല എന്നത് ബഹാഉള്ളയുടെ പ്രബോധനങ്ങളിൽ ഉള്‍പ്പെടുന്നു.”

- അബ്ദുള്‍ ബഹാ

ഒരു പുതിയ ലോകത്തിനായുള്ള ബഹാഉള്ളയുടെ ദര്‍ശനത്താൽ പ്രചോദിതരായവര്‍, ആത്മീയമായും ഭൗതികമായും സമൃദ്ധമായ ഉന്മേഷകരമായ സമൂഹങ്ങൾ കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും ലോകമെങ്ങും മുഴുകിയിരിക്കുകയാണ്. അത്തരം സമൂഹങ്ങൾ ഉയര്‍ത്തുവാൻ, അവയുടെ നിര്‍മ്മാതാക്കളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സമൂഹങ്ങളുടെയും കഴിവിലും പക്വതയിലും വലിയ തോതിലുള്ള വര്‍ദ്ധനവ് ആവശ്യമാണ്. ഇപ്പോൾ, ഇന്ത്യയിലുടനീളമുള്ള ബഹായി സമൂഹങ്ങൾ, അത്തരം കഴിവുകൾ ആരാധനയുടെയും സേവനത്തിന്‍റെയും അച്ചുതണ്ടിൽ കറങ്ങുന്ന പ്രവര്‍ത്തനങ്ങളാലും പരിപാടികളാലും പരിപോഷിപ്പിച്ചുവരികയാണ്.

ബഹായി പ്രബോധനങ്ങളിൽ നിന്നുള്ള ഉള്‍ക്കാഴ്ചകൾ മറ്റുള്ളവരുമായിപങ്കിട്ടും, കൂട്ടായ ആരാധനയ്ക്കുള്ള ഇടം സൃഷ്ടിച്ചും, യുവാക്കളെ ശാക്തീകരിച്ചും, ദൈവവചനം പഠിക്കാനും അത് ലോകന്മയ്ക്കുവേണ്ടി പ്രയോഗിക്കാനും സുഹൃത്തുക്കളുടെ സംഘങ്ങളെ സഹായിച്ചും, ആരാധനയ്ക്കുള്ള പ്രവര്‍ത്തനങ്ങളും ജനക്ഷേമത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളും ഒന്നിച്ചു നെയ്തുകൊണ്ട് സമൂഹ സൃഷ്ടിക്കായുള്ള പ്രക്രിയയിൽ പങ്കാളികൾ സംഭാവന ചെയ്യുന്നു