പത്തൊൻപതാം നൂറ്റാണ്ടിന്‍റെമധ്യത്തിൽ – ലോകചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടങ്ങളിലൊന്നിൽ മനുഷ്യരാശിയുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ വിധിച്ചിട്ടുള്ള ഒരു സന്ദേശവാഹകനാണ് താനെന്ന് യുവാവായ കട്ടവക്കാരൻ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ രാജ്യമായ ഇറാൻ വ്യാപകമായ ധാർമ്മിക തകർച്ചയ്ക്ക് വിധേയമായിക്കൊണ്ടിരുന്ന ഒരു സമയത്ത്, അദ്ദേഹത്തിന്‍റെ സന്ദേശം എല്ലാ വിഭാഗങ്ങളിലും ആവേശവും പ്രത്യാശയും ഉളവാക്കി, ആയിരക്കണക്കിന് അനുയായികളെ അതിവേഗം ആകർഷിച്ചു. അറബിയിൽ “ഗേറ്റ്” എന്നർഥമുള്ള “ദി ബാബ്” എന്ന പേര് അദ്ദേഹം സ്വീകരിച്ചു.
ആത്മീയവും ധാർമ്മികവുമായ നവീകരണത്തിനായുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനവും സ്ത്രീകളുടെയും ദരിദ്രരുടെയും സ്ഥാനം മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്‍റെ ശ്രദ്ധയും ഉപയോഗിച്ച്, ആത്മീയ നവീകരണത്തിനായുള്ള ബാബിന്‍റെ നിർദ്ദേശം വിപ്ലവകരമായിരുന്നു. അതേ സമയം, അവൻ സ്വന്തമായി വേറിട്ടതും സ്വതന്ത്രവുമായ ഒരു മതം സ്ഥാപിച്ചു, അവരുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താനും മഹത്തായ വീരകൃത്യങ്ങൾ ചെയ്യാനും അനുയായികളെ പ്രചോദിപ്പിച്ചു.
മാനവരാശി ഇപ്പോൾ ഒരു നവഗുഗത്തിന്‍റെ പൂമൂഖത്ത് എത്തി നില്‍ക്കുകയാണ് എന്ന് ബാബ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ ദൗത്യം, ലോകത്തെ സര്‍വ്വമതങ്ങളും വാഗ്ദാനം ചെയ്തിട്ടുള്ള സമാധാനവും നീതിയും പ്രദാനം ചെയ്യുന്ന ഒരു യുഗത്തിന്‍റെ അവതാര പുരുഷന് വഴി ഒരുക്കുകയായിരുന്നു: _ബഹാഉള്ള