ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ വർഷങ്ങളിൽ, ബഹാഉള്ളയുടെ മൂത്തമകനായ ‘അബ്ദുൾ ബഹാ’ ബഹായി ധർമ്മത്തിന്‍റെ പ്രമുഖ പ്രയോക്താവും സാമൂഹ്യനീതിയുടെ ചാമ്പ്യനും അന്താരാഷ്ട്ര സമാധാനത്തിന്‍റെ അംബാസഡറുമായിരുന്നു.
അവിടുത്തെ പ്രബോധനങ്ങളുടെ അടിസ്ഥാന തത്വമായി ഐക്യത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട്, സ്ഥാപകരുടെ മരണശേഷം വിഭാഗങ്ങളായി പിരിഞ്ഞ മറ്റുള്ളവയുടെ അതേ വിധി തന്‍റെ മതത്തിന് ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ സുരക്ഷ ബഹാഉള്ളഏർപ്പെടുത്തി. തന്‍റെ ലിഖിതങ്ങളുടെ അംഗീകൃത വ്യാഖ്യാതാവ് എന്ന നിലയിൽ മാത്രമല്ല, ധർമ്മത്തിന്‍റെ ചൈതന്യത്തിന്‍റെയും പ്രബോധങ്ങളുടെയും ഉത്തമ മാതൃകയുമായി തന്‍റെ മൂത്തമകനായ ‘അബ്ദുള്‍ ബഹ’യിലേക്ക് തിരിയാൻ അദ്ദേഹം എല്ലാവരോടും നിർദ്ദേശിച്ചു.
ബഹാഉള്ളയുടെ കടന്നു പോക്കിനെത്തുടർന്ന്, ‘അബ്ദുള്‍ ബ ഹാ’യുടെ അസാധാരണമായ സ്വഭാവഗുണങ്ങൾ, അദ്ദേഹത്തിന്‍റെ അറിവും മനുഷ്യരാശിക്കുള്ള സേവനവും ബഹാഉള്ളയുടെ പ്രബോധനങ്ങളുടെ വ്യക്തമായ പ്രകടനം വാഗ്ദാനം ചെയ്യുകയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന് വലിയ അന്തസ്സ് നൽകുകയും ചെയ്തു
പിതാവിന്‍റെ ധർമ്മം വളർത്തുന്നതിനും സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ‘അബ്ദുൾ ബഹ തന്‍റെ ഭരണകാലം സമർപ്പിച്ചു. പ്രാദേശിക ബഹായി സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും പുതിയ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക സംരംഭങ്ങളെ നയിക്കുകയും ചെയ്തു. ആജീവനാന്ത തടവിൽ നിന്ന് മോചിതനായ ശേഷം, ‘അബ്ദുൾ ബഹ ഈജിപ്തിലേക്കും യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും പോയി. തന്റെ ജീവിതത്തിലുടനീളം, സമൂഹത്തിന്‍റെ ആത്മീയവും സാമൂഹികവുമായ നവീകരണത്തിനായുള്ള ബഹാഉള്ളയുടെ കുറിപ്പടി, ഉയർന്നതും താഴ്ന്നതുമായ എല്ലാവർക്കും ഒരുപോലെ ലളിതമായി അദ്ദേഹം നല്‍കി.
Exploring this topic:
- The Life of ‘Abdu’l-Bahá
- The Significance of ‘Abdu’l-Bahá
- The Development of the Bahá’í Community in the time of ‘Abdu’l-Bahá
- Quotations
- Articles and Resources