"ദൈവത്തിന്‍റെ പരിപാവന ഇച്ഛയുടെ സ്വര്‍ഗത്തിൽ നിന്നും വെളിപ്പെടുത്തപ്പെട്ട മതത്തിന്‍റെ ഉദ്ദേശ്യം ലോകജനതയ്ക്കിടയിൽ ഐക്യവും മന:പൊരുത്തവും സ്ഥാപിതമാക്കുകയാണ്; അതിനെ അനൈക്യത്തിനും സ്പര്‍ധയ്ക്കുമുള്ള കാരണമാക്കരുത്”.


ബഹാഉള്ള

ധര്‍മ്മത്തിന്‍റെ തുടക്കം മുതൽ തന്നെ ബഹായി ചരിത്രവുമായി ഇന്ത്യൻ ഉപഭൂഖണ്ഡം ദൃഢമായി ബന്ധപ്പെട്ടുവന്നിരുന്നു. ഉപഭൂഖണ്ഡത്തിൽ നിന്നുള്ള സയ്യദ്-ഇ-ഹിന്ദി ബഹാഉള്ളയുടെ മുന്‍ഗാമിയായ ബാബിന്‍റെ ആദ്യത്തെ അനുയായികളിൽ ഒരാളായിരുന്നു. ബാബിന്‍റെ ദൈവിക സ്ഥാനമഹിമ അവന്‍റെ ഹ്രസ്വമായ ജീവിത കാലത്തിനിടയിൽ തിരിച്ചറിഞ്ഞ മറ്റുപലരും ഇന്ത്യയിൽ നിന്നു അദ്ദേഹത്തെപ്പോലെ ഉണ്ടായിരുന്നു. ബാബിന്‍റെ സാചിവ്യത്തിനിടയിൽ, അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളുടെ പ്രകാശം, ബോംബെ (ഇപ്പോള്‍ മുംബൈ), ഹൈദരാബാദ്, ജോനാപ്പൂർ, റാംപൂർ, പാലാംപൂർ തുടങ്ങിയ ഇന്ത്യൻ പട്ടണങ്ങളിലും ഗ്രാമങ്ങളിലും എത്തിയിരുന്നു.

ബാഹഉള്ളയുടെ പ്രബോധനങ്ങ ൾ ആദ്യമായി ഇന്ത്യയിലേക്കു കൊണ്ടുവന്നത് 1872 ൽ ഒരു പേര്‍ഷ്യൻ ഉത് കൃഷ്ടവംശജനായ ജമാൽ എഫണ്ടി ആയിരുന്നു. അദ്ദേഹം ഉപഭൂഖണ്ഡം മുഴുവന്‍ യാത്രചെയ്തു. അദ്ദേഹത്തിന്‍റെ സന്ദര്‍ശനങ്ങൾ വടക്ക് റാംപൂരിൽ നിന്നും ലക്നോവിലേക്കും, കിഴക്ക് കല്‍ക്കത്തയിലും രംഗൂണിലും പടിഞ്ഞാറ് ബറോഡയിലും മുംബൈയിലും ഒടുവിൽ തെക്ക് ചൈനയിലും കൊളംബോവിലും എത്തിച്ചു. ബഹാഉള്ളയുടെ ഐക്യത്തേയും കൂട്ടായ്മയേയും കുറിച്ചുള്ള പ്രബോധനങ്ങൾ അദ്ദേഹം കണ്ടുമുട്ടിയ എല്ലാവര്‍ക്കും, നവാബുമാരും രാജാക്കന്മാരും കൊളോണിയൽ ഭരണാധികാരികളും തുടങ്ങി സാധാരണക്കാര്‍ക്കുവരെ പരിചയപ്പെടുത്തി. നിലവിലുണ്ടായിരുന്ന സാമൂഹിക വ്യവസ്ഥിതികള്‍ക്ക് വിരുദ്ധമായി അദ്ദേഹം സാമൂഹിക ഭിന്നതകളുടെയും ജാതിമത ചിന്തളുടെയും അപ്പുറം കടന്ന് എല്ലാ സമൂഹങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ള ജനങ്ങളുമായി ഇടപഴകി.

കഴിഞ്ഞ നൂറ്റാണ്ട് ആയപ്പോഴേക്കും ബോംബെയിലും ഡല്‍ഹിയിലും പൂനയിലും ഹൈദ്രാ ൾ ഉണ്ടായി. ഉപഭൂഖണ്ഡത്തിലെ ബഹായികള്‍ക്ക് അനുസ്യൂതം ആയി വളരുന്ന ബഹായി സമൂഹങ്ങളുടെ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ആദ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട ദേശീയ സമിതി 1923ൽ ഉണ്ടായി.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിൽ, ഇന്ത്യയിലെ ബഹായി സമൂഹം വലുപ്പത്തിലും ശക്തിയിലും വളരുന്നതോടൊപ്പം, ബഹാഉള്ളയുടെ പ്രബോധനങ്ങൾ അക്കാലത്തെ നേതാക്കന്മാരുടെയും ചിന്തകരുടെയും ശ്രദ്ധയിൽ സാവകാശം വന്നുതുടങ്ങി. നിരവധി ബഹായികളുമായുള്ള സംഭാഷണങ്ങള്‍ക്കുശേഷം, ‘ബഹായി ധര്‍മ്മം മാനവരാശിയ് ക്കൊരു സാന്ത്വന’മാണെന്ന് മഹാത്മാഗാന്ധി പ്രഖ്യാപിച്ചു. അതുപോലെ, പല പ്രമുഖരായ ബഹായികളെയും കണ്ട രവീന്ദ്രനാഥ ടാഗോര്‍ ബഹാഉള്ളയെ ‘ഏഷ്യയിൽ നിന്നുവന്ന ഏറ്റവും ഒടുവിലത്തെ പ്രവാചകൻ ’ എന്ന് പരാമര്‍ശിക്കുകയും അദ്ദേഹത്തിന്‍റെ ‘സന്ദേശം നാഗരികതയുടെ പുരോഗതിക്ക് വലിയ പ്രാധാന്യമുള്ളതാണെന്ന്’ അഭിപ്രായപ്പെടുകയും ചെയ്തു.

1960 കളിലും 70 കളിലും ബഹാഉള്ളയുടെ സന്ദേശം ഇന്ത്യയിലെ സാമാന്യ ജനങ്ങളുമായി, പ്രത്യേകിച്ച് ഗ്രാമീണരുമായി പങ്കിട്ടു തുടങ്ങി. ധര്‍മ്മത്തിന്‍റെ പ്രബോധനങ്ങളുടെ മൂല്യം, അവ പരിചയപ്പെട്ടവരുടെ ഹൃദയങ്ങൾ തിരിച്ചറിഞ്ഞത് പലപ്പോഴും സ്വാഭാവികമായിരുന്നു. ആയിരകണക്കിന് ഇന്ത്യക്കാർ ഈ പ്രബോധനങ്ങളിൽ അവരുടെ സ്വന്തം ദീര്‍ഘകാല പ്രത്യാശയായ വസുധൈവ കുടുംബകം ദര്‍ശിച്ചു. ആധുനിക കാല സമൂഹത്തിന്‍റെ അനിവാര്യതകളുമായി പൊരുത്തപ്പെടുന്ന രീതിയിൽ ഈ ആദര്‍ശങ്ങള്‍ പ്രയോഗിക്കാനുള്ള പുതിയ പ്രചോദനം അവര്‍ കണ്ടു.

ആയിരങ്ങള്‍ അവരുടെ സമൂഹങ്ങൾ അഭിമുഖീകരിച്ച വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ ഇവ പ്രയോഗിക്കാന്‍ പ്രയത്നിച്ചു തുടങ്ങി. നൂറുകണക്കിന് പ്രാദേശിക ബഹായി സമൂഹങ്ങൾ ജനാധിപത്യ രീതിയിൽ ഭരണ സ്ഥാപനങ്ങൾ തെരെഞ്ഞെടുക്കുകയും ഇന്ത്യയിലുടനീളമുള്ള സമൂഹങ്ങൾ ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കുകയും, അവ അവരുടെ പ്രദേശങ്ങളുടെ ആവശ്യങ്ങളെ സേവിക്കാന്‍ തുടങ്ങുകയും ചെയ്തു. കുട്ടികളുടെ ധാര്‍മ്മിക വിദ്യാഭ്യാസത്തിന്‍റെ കാലിക പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ത്യയിലുടനീളം ഗ്രാമങ്ങളിൽ നിരവധി വിദ്യാഭ്യാസ പരിശ്രമങ്ങള്‍ ഉദയംചെയ്തു. 1980 കളോടെ, നൂറുകണക്കിന് ട്യൂട്ടോറിയൽ സ്കൂളുകളും ബഹായി പ്രബോധനങ്ങളാൽ പ്രചോദിതമായനിരവധി അക്കാദമിക് സ്കൂളുകളും നിലവിൽ വന്നു. കൃഷി, തൊഴിൽ - അധ്യാപകപരിശീലനം, സാക്ഷരത, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പ്രോജക്ടുകളും തുടങ്ങി.

മനുഷ്യ ഹൃദയത്തിനും സമൂഹത്തിനും വേണ്ടി ബഹാഉള്ള ദീര്‍ഘദര്‍ശനം ചെയ്ത രീതിയിലുള്ള പരിവര്‍ത്തനത്തിന്‍റെ പ്രതീകമായി ഒരു പക്ഷെ വ്യാപകമായി അംഗീകരിക്കപ്പെട്ടത് എതാണോ അത് ന്യൂഡല്‍ഹിയിലെ ബഹായി ആരാധനാലായത്തിന്‍റെ നിര്‍മാണമായിരുന്നു. പുതിയതും മെച്ചപ്പെട്ടതുമായ ഒരു ലോകം ഏറ്റവും ഭീഷണമായ സ്ഥിതികളിൽ നിന്നുപോലും പുഷ്പിക്കുമെന്ന ബോധ്യം താമരയുടെ ആകൃതിയിലുള്ള ഡിസൈന്‍ പ്രതിഫലിപ്പിക്കുന്നു. അത് ഐക്യത്തിന്‍റെ പ്രതീകമായും മാറി. 1986 ലെ ഉദ്ഘാടനത്തിനുശേഷം, എല്ലാ മത, വംശ, ദേശീയ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ശരാശരി പത്തായിരംപേര്‍ ഓരോ ദിവസവും അതിന്‍റെ താഴികക്കുടത്തിന് കീഴിൽ ഏക സ്രഷ്ടാവിനോടുള്ള നിശ്ശബ്ദ ആരാധനയ്ക്കായി ഒത്തുചേര്‍ന്നു.

ഇന്ത്യയിലെ ബഹായി സമൂഹം വലുപ്പത്തിലും കഴിവിലും വളര്‍ന്നപ്പോൾ, അത് സമൂഹ ജീവിതത്തിൽ വര്‍ധിച്ച തോതിതലുള്ള പ്രധാന പങ്ക് വഹിക്കുവാന്‍ തുടങ്ങി. വര്‍ധിച്ചുവരുന്ന ദേശീയ ഇടങ്ങളിൽ സാമൂദായിക സൗഹാര്‍ദ്ദം, ലിംഗസമത്വം, വിദ്യാഭ്യാസം, സ്ത്രീപുരുഷസമത്വം, ഭരണം, വികസനം തുടങ്ങിയ മേഖലകളിലെ ചിന്തയെ രൂപപ്പെടുത്താനും മുന്നോട്ടു നയിക്കാനും ബഹായിക ൾ നല്‍കിയ സംഭാവനകൾ വളരെ വിലമതിച്ചു.

ഇന്ന്, ഇന്ത്യയിലെ ബഹായികളുടെ എണ്ണം രണ്ടു ദശലക്ഷത്തിലധികമാണ്. ഐക്യവും നീതിയും ഉള്‍ക്കൊള്ളുന്ന, എല്ലാ തരത്തിലള്ള വിദ്വേഷങ്ങളിൽ നിന്നും വിമുക്തമായ, സ്ത്രീകളും പുരുഷന്മാരും തുല്യരെന്ന നിലയിൽ തോളോടുതോൾ ചേര്‍ന്ന് സമൂഹത്തെ ഒന്നിച്ചു സേവിക്കുന്ന, കുട്ടികള്‍ക്കും യുവാക്കള്‍ക്കും ആത്മീയവും ശാസ്ത്രീയവുമായ ഏറ്റവും നല്ല വിദ്യാഭ്യാസം ലഭിക്കുന്ന, സമൂഹത്തിന്‍റെ സാമൂഹിക ജീവിതം അതിനെ വിനാശകരമായ സാമൂഹികശക്തികളിൽ നിന്നും സംരക്ഷിക്കുന്ന സമൂഹങ്ങളെ സൃഷ്ടിക്കുന്നതിൽ അവരുടെ സ്വന്തം നാട്ടുകാരോടൊപ്പം ചേര്‍ന്ന് അവരുടെ രാജ്യത്തെ സേവിക്കാ ൻ അവർ സമര്‍പ്പിക്കപ്പെട്ടിരിക്കയാണ്.

Scroll Up